HOME
DETAILS

പകര്‍ച്ചവ്യാധി ഭീഷണി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

  
backup
May 27, 2016 | 10:31 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%be

കോഴിക്കോട്: കനത്ത ചൂടില്‍ ആശ്വാസമായി മഴയെത്തിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണിയും തുടങ്ങി. പലയിടങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ മാസം 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ മാത്രം 2,299 പേര്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരുടെക്കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും ഉയരും. അതേസമയം, മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ ഇത് കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. മഴ പെയ്ത ശേഷമുള്ള രണ്ടാഴ്ച ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളക്കെട്ടും മറ്റുമുണ്ടാകുന്നതിനാല്‍ കൊതുകുകള്‍ വന്‍തോതില്‍ പെരുകും. രോഗം പരത്തുന്ന ഈച്ചകളും വ്യാപകമാകും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്കയിടത്തും നടക്കുന്നുണ്ടെങ്കിലും അഴുക്കുചാലിലെ മാലിന്യം നീക്കുന്നതില്‍ മാത്രമൊതുങ്ങുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. വീടിന്റെ പരിസരങ്ങളിലും മറ്റും അലക്ഷ്യമായി കിടക്കുന്ന ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ തുടങ്ങിയവയിലെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഇത്തരം സാഹചര്യങ്ങള്‍കൂടി ഒഴിവാക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനാകൂ. കൊതുക് സാന്ദ്രത കൂടുതലാണെന്നു കണ്ടെത്തിയ മിക്കയിടത്തും ആരോഗ്യ വകുപ്പ് ഫോഗിങ് നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫോഗിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അഴുക്കുചാല്‍ ശുചീകരണത്തിന് പുറമേ കടകളിലും മറ്റും പരിശോധനയും ഊര്‍ജിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിലൂടെ ഭൂരിഭാഗം മഴക്കാല രോഗങ്ങളും പ്രതിരോധിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. കിണറുകളും ജലസ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണം. ഓവര്‍ഹെഡ് ടാങ്കുകളും യഥാസമയം വൃത്തിയാക്കണം. കിണറുകളുടെയും മറ്റും പരിസരത്ത് ഒരു കാരണവശാലും മാലിന്യം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഓടകളില്‍ നിന്നുള്ള മാലിന്യം റോഡില്‍ പരന്നൊഴുകുന്ന സാഹചര്യം ഒഴിവാക്കണം. കക്കൂസ് മാലിന്യം പോലുള്ളവ പൊതുസ്ഥലത്തു തള്ളുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതു തടയുന്നതിനു നടപടി ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  10 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  10 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  10 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  10 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  10 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  10 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  10 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  10 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  10 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  10 days ago