HOME
DETAILS

തുര്‍ക്കിക്ക് യൂറോപ്യന്‍ അംഗത്വം ചോദിച്ച് ക്ഷീണിച്ചെന്ന് ഉര്‍ദുഗാന്‍

  
backup
January 06, 2018 | 5:20 AM

erdogan-turkey-tired-of-eu-membership-process

പാരിസ്: യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പാരിസ് സന്ദര്‍ശന വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയാരുന്നു അദ്ദേഹം.

''യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം വേണമെന്ന് ഞങ്ങള്‍ക്ക് തുടരെത്തുടരെ ആവശ്യപ്പെടാനാവില്ല, ദയവ് ചെയ്ത് ഞങ്ങള്‍ക്ക് കൂടി തരൂ''- ഉര്‍ദുഗാന്‍ പറഞ്ഞു. അംഗത്വം ചോദിച്ച് ക്ഷീണിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഘത്തില്‍ ചേരാന്‍ വേണ്ടി പതിറ്റാണ്ടുകളായി ഞങ്ങള്‍ വാതിലിനു പുറത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1987 ല്‍ തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ചോദിച്ചു. 1997 ല്‍ അംഗത്വത്തിന് യോഗ്യത നേടി. അംഗത്വത്തിനുള്ള ചര്‍ച്ചകള്‍ 2005 ലും തുടങ്ങി. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇക്കാര്യത്തില്‍ ഒരു നീക്കവും നടന്നിട്ടില്ല.

''കാരണം ചോദിക്കുമ്പോള്‍ ഇ.യുവിന് പറയാനാവുന്നില്ല. ആദ്യം 15 ചാപ്റ്റര്‍ (ഇ.യു പോളിസി) തടസ്സമാണെന്നു പറഞ്ഞു. പിന്നീടത് 35 ചാപ്റ്ററാക്കി ഉയര്‍ത്തി'' -ഉര്‍ദുഗാന്‍ പറഞ്ഞു.

ഇ.യുവില്‍ അംഗത്വം ലഭിക്കാന്‍ ഇ.യു പോളിസി നിര്‍ദേശിക്കുന്ന 35 ചാപറ്ററുകള്‍ വിജയകരമായി നിര്‍വ്വഹിക്കണമെന്നാണ് തത്വം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  21 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  21 hours ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  21 hours ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  21 hours ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  a day ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  a day ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  a day ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  a day ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  a day ago