'ലിംഗനീതി സംബന്ധിച്ച പാഠങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം'
കൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് പാഠ്യപദ്ധതിയില്‍ ലിംഗനീതി സംബന്ധിച്ച പാഠങ്ങളും ഉള്‍ക്കൊള്ളിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭരണനിര്‍വഹണ രംഗത്തും കോര്‍പ്പറേറ്റ് മേഖലയിലും സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും പരിമിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ബാലികാദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പും പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ കാരവന് രാജേന്ദ്രമൈതാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജെ. മായാലക്ഷ്മി, ശിശു വികസന പദ്ധതി പ്രോഗ്രാം ഓഫിസര്‍മാരായ എം. റഹ്മത്ത്, പി.കെ ഖദീജാമ്മ, ലളിതമ്മ തോമസ്, റെമിജിയസ് ഫെര്‍ണാണ്ടസ് പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളും ഡോക്യുമെന്ററിയുമാണ് കാരവനിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."