HOME
DETAILS

അജ്മല്‍ താളമിട്ടത് പിതാവ് റഹീമിന്റെ സ്വപ്നങ്ങളില്‍

  
backup
January 07 2018 | 01:01 AM

%e0%b4%85%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be


തൃശൂര്‍: കടലിരമ്പത്തിനൊപ്പം കോഴിക്കോട് നൈനാംവളപ്പിലെ റഹീം തന്റെ നെഞ്ചില്‍ കനലായി കൊണ്ട് നടന്നിരുന്ന ഒരു സ്വപ്‌നമായിരുന്നു തബലയില്‍ കൊട്ടിത്തെളിയുകയെന്നത്. എന്നാല്‍ വറുതിയുടെ കാലത്തെ അതിജീവിക്കാന്‍ തന്റെ ബാല്യവും കൗമാരവും അയാള്‍ക്ക് കടലിനോട് പടപൊരുതേണ്ടിവന്നു.
എങ്കിലും തന്റെയുള്ളില്‍ കെടാവിളക്കായി തബല പഠിക്കുകയെന്ന സ്വപ്‌നം അയാള്‍ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. സ്വപ്‌നത്തിലേക്ക് 23ാം വയസില്‍ അയാള്‍ നടന്നുകയറിയെങ്കിലും മികവ് തെളിയിക്കാനുതകുന്ന വേദികളൊന്നും അയാള്‍ക്ക് ലഭിച്ചില്ല. അങ്ങിനെയിരിക്കെയാണ് തന്റെ മകന് അയാള്‍ തന്നെ അവന്റെ ആറാം വയസില്‍ തബലയുടെ ബാലപാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്നത്. അതിന്ന് എത്തിനില്‍ക്കുന്നത് പിതാവിന്റെ സ്വപ്‌നങ്ങളുടെ സാക്ഷാല്‍ക്കാരത്തിലാണ്.
തൃശൂരില്‍ നടക്കുന്ന 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഏറ്റവും അഭിമാന നിമിശങ്ങളിലൊന്നായി തന്റെ മകന്‍ തബലയില്‍ താളങ്ങള്‍ പകര്‍ന്നപ്പോള്‍ ആ പിതാവിന്റെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു.
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പരപ്പില്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളും മുഹമ്മദ് അജ്മലെന്ന ഈ മിടുക്കന്റെ മികവില്‍ സന്തോഷക്കടല്‍ തീര്‍ത്തു.
നൂറു വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഉപകരണ കലയില്‍ സംസ്ഥാന തലത്തില്‍ സ്‌കൂളിന് അംഗീകാരം ലഭിക്കുന്നത്. കടലോര മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ സംസ്ഥാന തലങ്ങളില്‍ മാപ്പിള കലകളിലടക്കം നലരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. ഒരു നാടിന്റെ മൊത്തം സ്വപ്‌നങ്ങളുമായാണ് മുഹമ്മദ് അജ്മല്‍ കോഴിക്കോട് നിന്നും ഡി.ഡി.ഇയുടെ അപ്പീലുമായി തൃശൂര്‍ക്ക് തിരിച്ചത്.
മടങ്ങുന്നത് നാട് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചും. മാതാവ് സുഹറാബിയും സഹോദരിമാരായ സുഹൈറ റമീസയും ആയിശ അഫ്‌റയും അജ്മലിനും പിതാവിനും പൂര്‍ണ പിന്തുയുമായി രംഗത്തുണ്ട്.
പിതാവിനെയും പുത്രനെയും തബലയില്‍ മായാജാലം തീര്‍ക്കാന്‍ പ്രാപ്തനാക്കുന്നത് കോഴിക്കോട് ബാബുരാജ് സംഗീത അക്കാദമിയിലെ ആനന്ദ് കൃഷ്ണനും മൊയ്തീന്‍ കോയയുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago