മ്യാന്മറില്‍ പോരാട്ടം തുടരുമെന്ന് ആര്‍സ
യാങ്കൂണ്‍: സര്‍ക്കാര്‍ സൈന്യത്തിനെതിരേ പോരാട്ടം തുടരുമെന്ന് റോഹിംഗ്യാ പോരാളികളായ അറക്കാന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി(ആര്‍സ).
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് ആര്‍സ ഇക്കാര്യം അറിയിച്ചത്. ബര്‍മ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന റോഹിംഗ്യകള്‍ക്കെതിരായ ഭീകരതയോട് പോരാടുക മാത്രമാണ് തങ്ങള്‍ക്കു മുന്‍പിലുള്ള ഒരേയൊരു വഴിയെന്ന് ആര്‍സ നേതാവ് അത്താഉല്ല ട്വിറ്ററില്‍ കുറിച്ചു. വെള്ളിയാഴ്ച സൈനിക വാഹനം 20ഓളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനു പിന്നില്‍ തങ്ങളാണെന്നും സംഘടന അംഗീകരിച്ചിട്ടുണ്ട്. റോഹിംഗ്യകളുടെ രാഷ്ട്രീയഭാവിയെ കുറിച്ചും അവരുടെ മനുഷ്യാവകാശ ആവശ്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു വരികയാണെന്നു അത്താഉല്ല ട്വീറ്റ ്‌ചെയ്തു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് ആര്‍സയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളാണു ചരിത്രത്തിലെ ഏറ്റവും വലിയ റോഹിംഗ്യാ പലായനത്തിനും ദുരിതത്തിനും ഇടയാക്കിയത്. സംഘത്തെ ഭീകരസംഘമായാണു സര്‍ക്കാര്‍ വിലയിരുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് മ്യാന്മര്‍ സൈന്യം ആരംഭിച്ച പ്രത്യാക്രമണങ്ങളില്‍ ആയിരക്കണക്കിനു റോഹിംഗ്യാ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ആറര ലക്ഷം പേര്‍ ബംഗ്ലാദേശിലേക്കു നാടുവിടുകയും ചെയ്തിട്ടുണ്ട്. മ്യാന്മറിലെ റോഹിംഗ്യകളുടെ വീടുകള്‍ സൈന്യം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
മ്യാന്മര്‍ സര്‍ക്കാരിനെതിരേ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നെങ്കിലും നിലവിലെ സ്ഥിതിയില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."