കാട്ടാനയെ തുരത്താന്‍ സ്ഥാപിച്ച സൗരോര്‍ജ വേലി മുറിച്ചു കടത്തി
കുളത്തൂപ്പുഴ: ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാന കൂട്ടത്തെ തുരത്താന്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു കടത്തി.
തെന്മല വനം റെയിഞ്ചില്‍ കല്ലുവരമ്പ് സെക്ഷനില്‍ ഡീസന്റ് മുക്ക് ചെക്ക് പോസ്റ്റിന് സമീപം അമ്പതേക്കര്‍ പാതയില്‍ വനാതൃത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയാണ് സാമൂഹ്യവിരുദ്ധര്‍ കടത്തിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവം പുലര്‍ച്ചെ സൗരോര്‍ജ പാനലിലെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ വനപാലകരെത്തിയപ്പോഴാണ് പുറത്തറിയുന്നത്.
വേലിയിലെ വൈദ്യുതി ബന്ധം തകര്‍ത്ത് കട്ടര്‍ പ്ലയര്‍ ഉപയോഗിച്ച് മുറിച്ചു കടത്തുകയായിരുന്നു. കമ്പികള്‍ ഉപയോഗിച്ച് കുരുക്കിട്ട് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാത്തത് പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. വൈദ്യുത വേലി തകര്‍ന്നതോടെ അമ്പതേക്കര്‍ വില്ലുമല തുടങ്ങിയ ആദിവാസി കോളനികള്‍ കാട്ടാന ഭീഷണിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."