ഇ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കണ്ണൂര്‍:ഇ അഹമ്മദിന്റെ നിര്യാണത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് അനുശോചിച്ചു. ചേംബറിന്റെ എക്കാലത്തെയും മാര്‍ഗദര്‍ശിയും കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ ചേംബറിനോടൊപ്പം നിന്നു മുഖ്യാധാരാ നേതൃത്വം നല്‍കിയ വ്യക്തിയുമായിരുന്നുവെന്നും അനുശോചന യോഗം വിലയിരുത്തി.
സി.വി ദീപക് അധ്യക്ഷനായി. മാത്യു സാമുവല്‍, സച്ചിന്‍ സൂര്യകാന്ത്, എ.കെ റഫീഖ്, കെ.എസ് അബ്ദുല്‍സത്താര്‍ ഹാജി, വാസുദേവ് പൈ, കെ ഹരീന്ദ്രന്‍, കെ ത്രിവിക്രമന്‍, മഹേഷ്ചന്ദ്ര ബാലിഗ, വിനോദ് നാരായണന്‍, സുശീല്‍ ആറോണ്‍ സംസാരിച്ചു.
കണ്ണൂര്‍:ഇ അഹമ്മദിന്റെ നിര്യാണത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ കയര്‍ബോര്‍ഡ് അംഗവുമായ ടി.എം ഷാഹിദ് അനുശോചിച്ചു.
അഹമ്മദിന്റെ നിര്യാണം രാജ്യത്തിനു കനത്ത നഷ്ടമാണെന്നും മികച്ച പാര്‍ലമെന്റേറിയനായിരുന്നുവെന്നും അദ്ദേഹം അനുശോചനയോഗത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍:മുസ്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഹംദര്‍ദ് സര്‍വകലാശാലാ കണ്ണൂര്‍ കാംപസില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. എന്‍ജിനിയര്‍ അബ്ദുല്‍സത്താര്‍ ഉദ്ഘാടനം ചെയ്തു. വി.എം.കെ സീന അനൂയ അധ്യക്ഷയായി. ഷാന്‍സ മായിമി, ഷമീം ശിവപുരം, സഹാന്‍, റിഷാദ് സംസാരിച്ചു.
തലശ്ശേരി:ധര്‍മടം ഗവ.ബ്രണ്ണന്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ കോളജില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.എം വത്സലന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ചന്ദ്രഭാനു, സൂപ്രണ്ട് സി ഗോപിനാഥ്, കോളജ് യൂനിയന്‍ വൈസ്.ചെയര്‍പേഴ്‌സണ്‍ ഉമ അനില്‍ സംസാരിച്ചു. 1955 മുതല്‍ 1959 വരെ ഇ അഹമ്മദ് ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."