HOME
DETAILS

സഊദിയില്‍ നിയമലംഘകര്‍ക്ക് സഹായം ചെയ്ത 745 വിദേശികള്‍ പിടിയില്‍

ADVERTISEMENT
  
backup
January 09 2018 | 09:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95-3

ജിദ്ദ: സഊദിയില്‍ ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങള്‍ നല്‍കിയ 745 വിദേശികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് അനധികൃത താമസക്കാരെ സഹായിച്ച കുറ്റത്തിന് 745 വിദേശികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. ഇതേ കുറ്റത്തിന് 122 സഊദികളെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 93 പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. 29 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

നവംബര്‍ 15 മുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കാലത്ത് ആകെ 3,61,370 ഇഖാമ, തൊഴില്‍ നിയമലംഘകരാണ് പിടിയിലായത്.

ഇക്കൂട്ടത്തില്‍ 2,17,797 പേര്‍ ഇഖാമ നിയമ ലംഘകരും 1,02,708 പേര്‍ തൊഴില്‍ നിയമലംഘകരും 40,865 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇക്കാലയളവില്‍ അനധികൃത രീതിയില്‍ അതിര്‍ത്തി വഴി സൗദിയില്‍നിന്ന് വിദേശത്തേക്ക് കടക്കുന്നതിന് ശ്രമിച്ച 262 പേരും സഊദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 4,758 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 76 ശതമാനം പേര്‍ യെമനികളും ഇരുപത്തിരണ്ടു ശതമാനം പേര്‍ എത്യോപ്യക്കാരും അവശേഷിക്കുന്നവര്‍ മറ്റു രാജ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 4,741 പേരെ നാടുകടത്തി.

2,528 വനിതകളും 12,340 പുരുഷന്മാരും അടക്കം 14,868 നിയമലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. 57,440 നിയമലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ക്ക് 49,190 പേരെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. നാടുകടത്തുന്നതിന് മുന്നോടിയായി 58,076 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. 78,135 ഇഖാമ, തൊഴില്‍ നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  7 minutes ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  31 minutes ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  an hour ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  2 hours ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 hours ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  2 hours ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 hours ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 hours ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  4 hours ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  5 hours ago