കലോത്സവ നഗരിയില്‍ സുരക്ഷയൊരുക്കുകയാണ് ഫാബുലസ് ടെക്നോളജീസ്
തൃശൂര്‍: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാന സ്കൂള്‍ കലോത്സവ നഗരിയില്‍ സുരക്ഷയൊരുക്കുകയാണ് പാലക്കാട്ടെഫാബുലസ് ടെക്നോളജീസ്..2014 മുതലാണ് സി.സി.ടി.വി സ്ഥാപിക്കാനുള്ള അനുമതി നല്കി വരുന്നത്.
കലോത്സവ നഗരിയുടെ വിവിധ ഭാഗങ്ങളിലും വേദികളിലുമായി ഇത്തവണ 124 കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ പൊലീസ് കണ്ട്രോള് റൂമില്‍ കലോത്സവ നഗരിയുടെ മൊത്തം തത്സമയ കാഴ്ച, സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ മോണിറ്ററിങ് തുടങ്ങിയ സേവനങ്ങളും നിര്‍വഹിക്കുന്നു.
തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ നേരിട്ടെത്തി കാമറകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച തൃശൂരില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസുമായി സഹകരിച്ച് ഒരുക്കിയിരിക്കുന്നതെന്ന് ഫാബുലസ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ റഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."