പോളച്ചിറ ഏലായില്‍ നെല്‍കൃഷിക്ക് തുടക്കമായി
കൊല്ലം: ഹരിത കേരളം മിഷന്റെ ഭാഗമായി പോളച്ചിറ ഏലായില്‍ 300 ഏക്കറില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിത്തു വിതച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രദേശവാസികള്‍ക്കാകെ ഗുണം ലഭിക്കുന്ന തരത്തില്‍ ഏലായില്‍ സമഗ്ര കാര്‍ഷിക പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ 1500 ഏക്കര്‍ വിസ്തൃതിയിലേക്ക് കൃഷി വ്യാപിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
2013ന് ശേഷം ആദ്യമായാണ് പോളച്ചിറ ഏലായില്‍ കൃഷി നടക്കുന്നത്. 149 കര്‍ഷകര്‍ ഇതിനകം കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 8800 കിലോ വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുക. കൂലി ചിലവ് സബ്‌സിഡി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നല്‍കി. ചിറക്കര ഗ്രാമപഞ്ചായത്ത് സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള പാടശേഖര സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ പ്രവൃത്തികള്‍ക്കായി ചിറക്കര ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 3.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനം മാതൃകാപരമായി നടക്കുന്നു. 105 ദിവസത്തിനുള്ളില്‍ കൊയ്ത്തിന് തയാറാകുന്ന പോളച്ചിറ ഏലയില്‍ നിന്ന് 500 ടണ്‍ നെല്ലിന്റെ ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജി എസ് ജയലാല്‍ എം .എല്‍. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ .ഗിരിജാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് ചെയര്‍മാന്‍ വി .ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എന്‍. രവീന്ദ്രന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് .ലൈല, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. ലീ, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലാദേവി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മധുസൂധനന്‍ പിള്ള, ശകുന്തളാദേവി, ഉല്ലാസ് കൃഷ്ണന്‍, വിവിധ ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രേമചന്ദ്രനാശാന്‍ സ്വാഗതവും കൃഷി ഓഫീസര്‍ ഷെറിന്‍ എ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 days agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 days agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 days agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 days agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 days agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 days agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 days agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 days agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 2 days ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 2 days ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 days agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 2 days agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 2 days agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 2 days agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 2 days agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 2 days agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി