HOME
DETAILS

മന്ത്രിക്കുമുന്‍പില്‍ വിഷം കഴിച്ച വ്യവസായി മരിച്ചു

  
backup
January 09 2018 | 20:01 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5


ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ ജനതാ ദര്‍ബാറില്‍ വിഷം കഴിച്ചെത്തിയ വ്യവസായി ആശുപത്രിയില്‍ മരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണം തന്റെ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചുവെന്ന് ആരോപിച്ചാണ് ഇക്കഴിഞ്ഞ ആറിന് ബി.ജെ.പി ഓഫിസില്‍ മന്ത്രി സുബോധ് ഉനിയാല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ പ്രകാശ് പാണ്ഡെയെന്ന വ്യവസായി വിഷം കഴിച്ചെത്തിയത്.
നോട്ട് നിരോധനവും ജി.എസ്.ടിയും തന്റെ ഉടമസ്ഥതയിലുള്ള വാഹന വ്യവസായത്തെ നശിപ്പിച്ചുവെന്ന് പ്രകാശ് പാണ്ഡെ ആരോപിച്ചിരുന്നു. തുടര്‍ന്ന് താന്‍ വിഷം കഴിച്ചാണ് എത്തിയതെന്നും ഇതിന്റെ തെളിവ് മന്ത്രിയെ കാണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിഭ്രാന്തിയിലായ മന്ത്രിയും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെയാണ് വ്യവസായി മരിച്ചത്.
തന്റെ വ്യവസായത്തിന്റെ തകര്‍ച്ചക്ക് പരിഹാരം തേടി പ്രകാശ് പാണ്ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനും നിവേദനം നല്‍കിയിരുന്നു. ഇവരില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് തനിക്ക് മറ്റൊരു രക്ഷാ മാര്‍ഗവും ഇല്ലെന്നും വിഷം കഴിക്കുകയല്ലാതെ നിവൃത്തിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. നഷ്ടത്തെ തുടര്‍ന്ന് തന്റെ രണ്ട് മക്കള്‍ക്ക് സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയമാണ് പ്രകാശ് പാണ്ഡെയുടെ മരണത്തിന് ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  16 days ago