HOME
DETAILS

സംസ്ഥാനത്തെ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇനി ആറില്‍ കുറയാത്ത ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍

  
backup
January 10, 2018 | 4:24 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d

കൊല്ലം: ജനറല്‍, സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി സംസ്ഥാനത്ത് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കാന്‍ റെയില്‍വേ തീരുമാനം. കുറഞ്ഞത് ആറ് ജനറല്‍ കംപാര്‍ട്ടുമെന്റുകളെങ്കിലും അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹ മന്ത്രി രജന്‍ ഗോഹൈന്‍ അറിയിച്ചതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സൗകര്യം രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ലഭ്യമാകില്ല.  സീസണ്‍ ടിക്കറ്റുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതായി പകല്‍ സമയത്ത് കൂടുതല്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡീ-റിസര്‍വ്ഡ് കോച്ചുകളായി മാറ്റും. തന്റെ നിവേദനം  പരിഗണിച്ച് ചെന്നൈ -  കൊല്ലം അനന്തപുരി എക്‌സ്പ്രസില്‍ തെങ്കാശി മുതല്‍ കൊല്ലം വരെ എസ് -11, എസ് -12 എന്നീ രണ്ടു കോച്ചുകളും, കൊല്ലം - ചെന്നൈ  അനന്തപുരി എക്‌സപ്രസില്‍ കൊല്ലം മുതല്‍ നാഗര്‍കോവില്‍ വരെ എസ് -12 കോച്ചും ഡീ റിസര്‍വ്വ്ഡ് ആയി ഓടിക്കുവാനും ഉത്തരവ് നല്‍കിയിട്ടുള്ളതായി കേന്ദ്ര  മന്ത്രി രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം-  ബംഗളൂരു  22657- 22658 ട്രെയിന്‍ 2014 ബഡ്ജറ്റില്‍ അനുവദിച്ചെങ്കിലും സര്‍വിസ് ആരംഭിച്ചില്ല. വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും സര്‍വിസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ബംഗളൂരു  റൂട്ടില്‍  ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാകുന്ന  ദിവസങ്ങളിലുള്ള ഈ ട്രെയിന്‍ സര്‍വിസ് മുടങ്ങിയത് സ്വകാര്യബസ് ലോബിയുടെ സ്വാധീനമാണെന്നുള്ള ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയതായി അനുവദിച്ച കൊച്ചുവേളി-മൈസൂരു ട്രെയിന്‍ സംബന്ധിച്ചുള്ള റെയില്‍വേയുടെ തീരുമാനം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ട്രെയിന്‍ ഓടിക്കാനാണ് നിര്‍ദേശം. ഞായര്‍, വെള്ളി ദിവസങ്ങള്‍ ഒഴിവാക്കുന്നത് ദുരൂഹമാണ്. 2014 ല്‍ അനുവദിച്ച ട്രെയിന്‍ ഓടിക്കുകയോ പുതിയ ട്രെയിന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഓടിക്കുന്നതിനോ റെയില്‍വേ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  2 days ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  2 days ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  2 days ago
No Image

സൗദിയിലെ കനത്ത മഴയിൽ പിക്കപ്പ് ഒഴുക്കിൽപ്പെട്ടു

Saudi-arabia
  •  2 days ago
No Image

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

National
  •  2 days ago
No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  2 days ago
No Image

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

Weather
  •  2 days ago
No Image

കേരളത്തിൽ തൊഴിൽ നിയമം പഠിക്കാൻ സമിതി; ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

Kerala
  •  2 days ago