HOME
DETAILS

യു.പിയില്‍ മത്സരിക്കുന്നവരില്‍ 302 പേര്‍ കോടിപതികള്‍

  
backup
February 05, 2017 | 1:36 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ന്യൂഡല്‍ഹി: ഈ മാസം 11ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ 302 സ്ഥാനാര്‍ഥികള്‍ കോടിപതികളെന്ന് വിവരം. സ്ഥാനാര്‍ഥികളില്‍ 168 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 836 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇവരില്‍ 302 പേരാണ് കോടിപതികള്‍. 73 ബി.എസ്.പി സ്ഥാനാര്‍ഥികളില്‍ 66 പേര്‍ കോടിപതികളാണ്. ബി.ജെ.പിയിലെ 73 സ്ഥാനാര്‍ഥികളില്‍ 61 പേരാണ് കോടിപതി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍. സമാജ് വാദി പാര്‍ട്ടിയില്‍ മത്സരിക്കുന്ന 51 സ്ഥാനാര്‍ഥികളില്‍ 40 പേരും 24 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കോണ്‍ഗ്രസില്‍ 18 പേരും രാഷ്ട്രീയ ലോക്ദളില്‍ മത്സരിക്കുന്ന 57 സ്ഥാനാര്‍ഥികളില്‍ 41 പേരും കോടിപതികളാണ്. 293 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 43 പേര്‍ ഒരു കോടിയിലധികം സമ്പത്തുള്ളവരാണ്.
ജനാധിപത്യ പരിഷ്‌കരണത്തിനായുള്ള തിങ്ക്-താങ്ക് അസോസിയേഷനാണ് സ്ഥാനാര്‍ഥികളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ കോടിപതികളായവരില്‍ ശരാശരി വരുമാനം 2.81 കോടിയാണ്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 168 സ്ഥാനാര്‍ഥികളില്‍ 143പേര്‍ കൊടുംകുറ്റവാളികളാണെന്ന് പറയുന്നുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അക്രമം നടത്തിയവര്‍ എന്നിവരാണ് ഇവര്‍. മത്സര രംഗത്തുള്ള 186 സ്ഥാനാര്‍ഥികള്‍ അവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ വ്യക്തമാക്കാത്തവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 98 പാര്‍ട്ടികളില്‍ അഞ്ചെണ്ണം ദേശീയ പാര്‍ട്ടികളും 8 എണ്ണം സംസ്ഥാന പാര്‍ട്ടികളുമാണ്. 85 രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകാരമില്ലാത്തവയാണ്. സ്ഥാനാര്‍ഥികളില്‍ 64 പേര്‍ സാക്ഷരരാണെങ്കില്‍ 15 പേര്‍ക്ക് അക്ഷരാഭ്യാസം ഇല്ലാത്തവരാണ്.
581 സ്ഥാനാര്‍ഥികള്‍ 25നും 50നും വയസിനിടയിലുള്ളവരാണ്. 239 സ്ഥാനാര്‍ഥികള്‍ 51നും 80നും ഇടയില്‍ പ്രായമുള്ളവരാണ്. 70 വനിതാ സ്ഥാനാര്‍ഥികളും ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  14 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  14 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  14 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  14 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  14 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  14 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  14 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  14 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  14 days ago