ചികിത്സാ മാനദണ്ഡങ്ങളില്‍ അപാകത: പ്രതിഷേധവുമായി ഓങ്കോളജിസ്റ്റുകള്‍
തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി)യിലെ ചികിത്സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതില്‍ അപാകത ആരോപിച്ച് കാന്‍സര്‍ ദിനത്തില്‍ ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്ത്. ആര്‍.സി.സിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി ഉപവാസസമരം നടത്തി. ചികിത്സ തീരുമാനിക്കാന്‍ ബോര്‍ഡിന് രൂപം കൊടുത്തതാണ് പ്രതിഷേധങ്ങള്‍ക്കു കാരണമായത്.
കൂടിയാലോചനകളില്ലാതെ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പിച്ചുവെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ ആരോപണം. ആരോഗ്യ സെക്രട്ടറിയോട് പരാതിപ്പെട്ടെങ്കിലും ആര്‍.സി.സി തലത്തില്‍ പരിഹരിക്കാനാണു നിര്‍ദേശം നല്‍കിയത്.
ചര്‍ച്ച വിഫലമായതിനെത്തുടര്‍ന്നാണു പ്രതിഷേധം നടത്തിയത്. രോഗികളെ പരിശോധിക്കുന്നതു മുടക്കാതെയായിരുന്നു സമരം.
ഇതിനിടെ ആര്‍.സി.സി ഭരണത്തില്‍ അഴിമതിയാരോപിച്ച് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സി.രവി മുഖ്യമന്ത്രിക്കും വിജിലന്‍സിനും അയച്ച കത്തു പുറത്തുവന്നു.
മരുന്നു വാങ്ങല്‍, നിര്‍മാണ പ്രവര്‍ത്തനം, ഉദ്യോഗസ്ഥരുടെ വിദേശയാത്ര, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് തുടങ്ങിയവയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."