ലഹരി മാഫിയയ്‌ക്കെതിരേ ശക്തമായ നടപടി; വാഴക്കാട് എസ്.ഐയെ തെറിപ്പിക്കാന്‍ നീക്കം
എവടവണ്ണപ്പാറ: ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനായ വാഴക്കാട് സബ് ഇന്‌സ്‌പെക്ടറെ സ്ഥലംമാറ്റാന്‍ ശ്രമം. എടവണ്ണപ്പാറ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കഞ്ചാവ് മാഫിയാ സംഘത്തെ വലയിലാക്കി നാട്ടുകാരുടെ പ്രശംസ നേടിയിരുന്ന എസ്.ഐ മദ്യ, മയക്കുമരുന്ന് മഫിയകള്‍ക്കെതിരേയും അനധികൃത മണലെടുപ്പിനെതിരേയും ശക്തമായ നിലപാടെടുത്തിരുന്നു.
അനധികൃതമായി വയലുകള്‍ മണ്ണിട്ട് നികത്തുന്നതിനെതിരേയും നടപടി സ്വീകരിച്ച അദ്ദേഹം, സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാത്തതാണ് സ്ഥംമാറ്റാന്‍ നീക്കം നടക്കുന്നതിനു പിന്നിലെന്നാണ് സൂചന. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അനധികൃത മണല്‍ ഖനനം പിടികൂടി മണലെടുപ്പിന് ഉപയോഗിച്ച തോണികള്‍ നശിപ്പിച്ചിരുന്നു. ഇതോടെയാണ് എസ്.ഐക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തമായത്.
നേരത്തേ എസ്.ഐക്ക് വാഴക്കാട്, ചീക്കോട്, വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ മത, രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ നിരവധി സ്വീകരണങ്ങളാണ് ലഭിച്ചിരുന്നത്. എസ്.ഐയെ സ്ഥലംമാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."