ജനങ്ങള്‍ വോട്ട് ചെയ്തത് ജയലളിതയുടെ വേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല: സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്തത് ജയലളിതയുടെ വേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്. ജയലളിതയുടെ മരണത്തോടെ ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെയില്‍ ഭിന്നതയുണ്ടായെന്നും അത് ഭരണത്തെ ബാധിച്ചുവെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്തത് ജയലളിതയെ മുഖ്യമന്ത്രിയാക്കാനാണ്. അല്ലാതെ ജയയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനല്ല- സ്റ്റാലിന് പറഞ്ഞു.
ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ടിയെന്ന നിലയില്‍ ഡി.എം.കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. എന്ത് തീരുമാനമെടുക്കേണ്ടി വന്നാലും അത് ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയലളിതയുടെ തോഴിയായിരുന്ന ശശികല തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രതികരണം. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനായി അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."