HOME
DETAILS
MAL
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു
backup
January 11 2018 | 20:01 PM
ആലപ്പുഴ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 65 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തിരുവിളക്കില്‍ രാജീവം ഭവനത്തില്‍ അജിത്ത് - ഗ്രീഷ്മ ദമ്പതികളുടെ ഏകമകന്‍ യുവാനാണ് മരിച്ചത്.
കുട്ടിക്ക് പാല്‍ കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയപ്പോള്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് കരുതുന്നു.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."