സെറ്റ് പരീക്ഷ ജൂലായ് 31ന്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്കുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് ജൂലായ് 31ന് നടക്കും. പ്രോസ്‌പെക്ടസും സിലബസും എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കും. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡുമാണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുളളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്.സിഎസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റോഫിസുകളില്‍ നിന്ന് നാളെ മുതല്‍ ജൂണ്‍ 25 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ംംം.ഹയസെലൃമഹമ.രീാ, ംംം.ഹയരെലിേൃല.ീൃഴ എന്നീ വെബ്‌സൈറ്റുകളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."