ഡിക്സണ്മാഷ് എത്തിയത് മധുരഗാനവുമായി
കൊച്ചി: വീല്‍ചെയറിലാണു ജീവിതമെങ്കിലും സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഡിക്സണ്‍ മാഷുമെത്തി. 100ല്‍ അധികം കുട്ടികളെ പാട്ടു പഠിപ്പിക്കുന്ന ഡിക്സണ്മാഷിന് ഇത്തരം മേളകളിലെത്താന് പ്രചോദനം നല്‍കുന്നത് ആത്മധൈര്യം തന്നെയാണ്.
ലോവര്‍ എബിലിറ്റിക്കാര്ക്കായി നടത്തിയ പ്രത്യേക ടാലന്റ് ഷോയുടെ വേദിയിലാണ് മാഷ് കുട്ടികള്‍ക്കായി പാട്ടു പാടിയത്. തന്നെക്കൊണ്ടാവുന്ന വിധത്തില്‍ കുട്ടികളെ പ്രോത്സാഹിപ്പാക്കാനാണ് സ്റ്റേജില്‍ കയറി പാടിയതെന്ന് മാഷ് പറയുന്നു.
കാല് നൂറ്റാണ്ടിന്റെ പരിചയവുമായി പെണ്ണമ്മ ജോണി
കൊച്ചി: ഇന്നലെ കോട്ടയം ശാന്തിനിലയം സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ തിരുവാതിരകളിക്ക് മത്സരിച്ചപ്പോള്‍ പെണ്ണമ്മ ജോണി എന്ന നൃത്താധ്യാപിക ഇമവെട്ടാതെ നോക്കി നിന്നു. പിന്നെ ഉള്ളുരുകി പ്രാര്‍ഥിച്ചു. ഇത്തവണയും തന്റെ കുട്ടികള്‍ ചുവടുമറക്കല്ലെ എന്ന്. കഴിഞ്ഞ 25 വര്‍ഷമായി ഈ സ്കൂളിലെ നൃത്താധ്യാപികയാണ് പെണ്ണമ്മ ജോണി. ബുദ്ധിമാന്ദ്യമുള്ള കുട്ടികളായതിനാല്‍ ഇന്ന് പഠിപ്പിക്കുന്ന ചുവടുകള്‍ നാളെ ഓര്‍ക്കാത്ത അവസ്ഥയാണ്.എന്നാലും ഏറെ ക്ഷമയോടെയാണ് ഈ നൃത്താധ്യാപിക ഇത്തരം കുരുന്നുകളെ സജ്ജമാക്കി വേദിയിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."