HOME
DETAILS

അഫ്ഗാനിലെ ഹിമപാതം: മരണം 135 കവിഞ്ഞു

  
Web Desk
February 06 2017 | 19:02 PM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%ae%e0%b4%aa%e0%b4%be%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-135-%e0%b4%95

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മരണസംഖ്യ 135 ആയതായി റിപ്പോര്‍ട്ട്. ഹിമപാളികള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഒരു ഗ്രാമത്തില്‍ മാത്രം 53 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള അഫ്ഗാന്‍ മന്ത്രാലയ വക്താവ് ഉമര്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
നുരിസ്താനിലെ ഗ്രാമത്തിലാണ് വന്‍ ഹിമപാതമുണ്ടായത്. മൂന്നു മീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഇതുമൂലം റോഡുകളെല്ലാം അടഞ്ഞു. റോഡുകള്‍ അടഞ്ഞതോടെ ഹെലികോപ്ടറുകളെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. തലസ്ഥാനമായ കാബൂളിലും കനത്ത മഞ്ഞുവീഴ്ചയാണ്. 150 ലേറെ വീടുകള്‍ തകരുകയും 600 ലേറെ മൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടാകുകയും ചെയ്തു. വരും ദിവസങ്ങളില്‍ മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രവിശ്യാ ഗവര്‍ണര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  6 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  21 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  29 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  10 hours ago