HOME
DETAILS
MAL
ക്രീമിയയില്‍ റഷ്യ കൂടുതല്‍ മിസൈലുകള്‍ വിന്യസിച്ചു
backup
January 14 2018 | 04:01 AM
മോസ്കോ: ക്രീമിയയില്‍ ഇടവേളയ്ക്കു ശേഷം വീണ്ടും സംഘര്‍ഷം ആരംഭിക്കുന്നതിന്റെ സൂചനകള്‍. മേഖലയില്‍ റഷ്യ കൂടുതല്‍ ജെറ്റ് ഫൈറ്റര്‍ വേധ മിസൈലുകള്‍ വിന്യസിച്ചു. എസ്-400 മിസൈലുകളാണ് കഴിഞ്ഞ ദിവസം ക്രീമിയയില്‍ റഷ്യന്‍ അധികൃതര്‍ സ്ഥാപിച്ചത്.
കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉക്രൈനു നല്‍കുമെന്ന് അമേരിക്ക അറിയിച്ചതിനു പിറകെയാണ് റഷ്യയുടെ നടപടി. മിസൈല്‍വേധ ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കാനാണ് അമേരിക്കയുടെ തീരുമാനം.
2004ല്‍ ഉക്രൈനില്‍നിന്ന് ക്രീമിയയെ തങ്ങളിലേക്കു കൂട്ടിച്ചേര്‍ത്തതു മുതല്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. റഷ്യയുടെ ഇടപെടലിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനും അമേരിക്കയും റഷ്യയ്ക്കുനേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."