HOME
DETAILS

വാചകം മുറിച്ച് അട്ടിവയ്ക്കുന്നതല്ല

  
backup
May 28, 2016 | 9:49 PM

%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95

കവിത: ടി പത്മനാഭന്‍
കണ്ണൂര്‍: അക്ഷര വിഹീനരായവരും ഒരു വാചകം പോലും തെറ്റുകൂടാതെ എഴുതാന്‍ അറിയാത്തവരും വിഹരിക്കുന്ന ഇടമായി കവിതകള്‍ മാറിയതായി കഥാകൃത്ത് ടി പത്മനാഭന്‍. കണ്ണൂരില്‍ അങ്കണം സാംസ്‌കാരിക വേദിയുടെ പുസ്തക പ്രകാശനവും പുരസ്‌കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാകരണ ശുദ്ധിയില്ലാത്ത വാചകം മൂന്നായി മുറിച്ച് അട്ടിവയ്ക്കുന്ന ഒന്നല്ല കവിത. ഇന്ന് ആര്‍ക്കും ചെയ്യാവുന്ന കര്‍മമായി കവിതയെഴുത്ത് മാറി. ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ കവിതകള്‍. സ്വന്തം കൈയ്യില്‍ നിന്ന് കാശ് മുടക്കിയാണ് ഇവര്‍ പുസ്തകം പ്രസിദ്ധീകരിക്കുക. ചില 'വഷളന്മാര്‍' ഇത്തരം കവിതകളെ ഗംഭീരമെന്ന് പറഞ്ഞ് അവതാരിക എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമൃത കേളകം രചിച്ച '21 കവിതകള്‍' എന്ന പുസ്തകം എ.വി പവിത്രനു നല്‍കി ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷനായി. ആര്‍.ഐ ഷംസുദ്ദീന്‍ സംസാരിച്ചു. അങ്കണം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കഥാ-കവിത വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  4 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  4 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  4 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  4 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  4 days ago