പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമി കൊല്ലത്ത് പുതിയ സെന്റര്‍ തുറക്കുന്നു
കൊല്ലം: കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഗ്രാസ് റൂട്ട് പാര്‍ട്ട്ണര്‍മാരായ പ്രൊഡിജി ഫുട്‌ബോള്‍ അക്കാഡമിയുടെ ആറാമത് സെന്റര്‍ കൊല്ലം ഓക്‌സ് ഫോര്‍ഡ് സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, (എ ഐ എഫ് എഫ്) യു എ ഇ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ ഇരട്ട അക്രഡിറ്റേഷന്‍ ഉള്ള ഇന്ത്യയിലെ എക ഫുട്‌ബോള്‍ അക്കാഡമിയാണ് പ്രൊഡിജി.
പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ സിലബസ് ക്രോഡീകരിച്ചിരിക്കുന്നത്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും വേണ്ടി കളിച്ചിട്ടുള്ള ഐറിഷ് ഇന്റര്‍നാഷണല്‍ ടെറി ഫീലാന്‍ ആണ്. ഐ എസ് എല്‍ സീസണ്‍ 2-ല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായിരുന്നു ടെറി. ഫുട്‌ബോള്‍ അക്കാദമിയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോര്‍ച്ചുഗീസ് കോച്ച് പെഡ്രോ സാല്‍ഗ്വീരോയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അജയന്‍ ആണ് മറ്റൊരു കോച്ച്.
ഈ സീസണിലെ ക്ലാസുകള്‍ ഫെബ്രുവരി 25-ന് ആരംഭിക്കും 8-16 പ്രായപരിധിയില്‍പ്പട്ട കുട്ടികള്‍ക്കാണ് പ്രവേശനം. ഓപ്പണ്‍ ട്രയല്‍സിനും പെയ്ഡ് പ്രോഗ്രാമിനും ഉള്ള രജിസ്‌ട്രേഷന്‍ ഓക്‌സ് ഫോര്‍ഡ് സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.ുൃീറശഴ്യുെീൃ്വേ.രീാ. മൊബൈല്‍ 9544152277
വടക്കന്‍ കേരളത്തില്‍ അക്കാദമിയുടെ പ്രവര്‍ത്തനം പൂര്‍ണരീതിയിലായതിനെ തുടര്‍ന്നാണ് ദക്ഷിണ കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകളെ തേടി പ്രൊഡിജി എത്തുന്നതെന്ന് പ്രൊഡിജി സ്‌പോര്‍ട്‌സ് സി.ഇ.ഒ ശിവകുമാര്‍ പറഞ്ഞു.
കൊല്ലം സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തുമ്പോള്‍ ദക്ഷിണകേരളത്തിലെ സെന്ററുകള്‍ക്കുവേണ്ടി ഒരു വിദേശ കോച്ച് കൂടി എത്തുമെന്ന് ശിവകുമാര്‍ അറിയിച്ചു.
കേരളത്തിലെ ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ കോച്ചിങ് രംഗത്ത് പ്രൊഡിജിയാണ് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ, ഗ്രാസ്‌റൂട്ട് പാര്‍ട്ണറായ പ്രൊഡിജി, ഗ്രാസ് റൂട്ട് ഫെസ്റ്റിവല്‍സ്, സ്‌കൂള്‍ റീച്ച് ഔട്ട് പ്രോഗ്രാം കോച്ചുകള്‍ക്ക് പരിശീലനം തുടങ്ങി നിരവധി ഗ്രാസ് റൂട്ട് സംരംഭങ്ങള്‍ നടത്തുന്നുണ്ട്. യു എ ഇ ഫുട്‌ബോള്‍ അസോസിയേഷന്റെ അക്രഡിറ്റേഷന്‍ പ്രകാരം അക്കാദമി ദുബൈായില്‍ ഒരു ഓവര്‍സീസ് സെന്ററും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."