മരണക്കയത്തില്‍ പൊലിഞ്ഞത് ഒന്‍പതു ജീവന്‍
കണ്ണൂര്‍: ജില്ലയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ഒമ്പതു കുട്ടികളാണ് പുഴയില്‍ മുങ്ങി മരിച്ചത്. വീട്ടുകാരുടെ ശ്രദ്ധയില്ലാത്തതും ദുരന്തം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പരിസരങ്ങളില്‍ ആരും ഇല്ലാത്തതും മരണ സംഖ്യ ഉയരാന്‍ ഇടയായി. പയ്യാവൂര്‍ ചമതച്ചാല്‍ പുഴയില്‍ ദുരന്തം നടക്കുമ്പോള്‍ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തതാണ് അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘത്തിനു പുഴയിലെ അടിയൊഴുക്കിനെ കുറിച്ചും മണല്‍ എടുത്ത കുഴികളെ കുറിച്ചും അറിവില്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കഴിഞ്ഞ 23ന് ഉച്ചയോടെ ചെങ്ങളായി പുഴയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായിരുന്നു. സഹോരങ്ങള്‍ അടക്കം മൂന്ന് കുട്ടികളാണ് ചെങ്ങളായി പുഴയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിനു മുകളില്‍ നിന്ന് ചാടിക്കളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. അന്നേദിവസം തന്നെ കൊട്ടിയൂര്‍ ബാവലിപ്പുഴയിലും സമാനമായ രീതിയില്‍ കുട്ടി മരിച്ചിരുന്നു. കൊട്ടിയൂര്‍ ക്ഷേത്ര ഉല്‍സവത്തിനെത്തിയ തമിഴ്‌നാട് സ്വദേശി പ്രസന്നയാണ് പുഴയില്‍ അകപ്പെട്ടത്. കാരാത്തെ പരിശീലനവുമായി ബന്ധപ്പെട്ടാണ് പ്രസന്ന കേളകത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."