HOME
DETAILS

ലോ അക്കാദമി: അധിക ഭൂമി തിരിച്ചു പിടിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  
backup
February 07 2017 | 19:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0

തിരുവനന്തപുരം: ലോ അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ ആറര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നതുള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍, തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. റവന്യു സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് മന്ത്രി ഇ. ചന്ദ്രശേഖരന് സമര്‍പ്പിച്ചു. ഇന്നത്തെ മന്ത്രിസഭായോഗം ഭൂമി സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യും. മന്ത്രിസഭാ യോഗത്തിലെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് റവന്യു മന്ത്രിയുടെ തീരുമാനം.
ലോ അക്കാദമി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിലപാട് കര്‍ശനമാക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പതിച്ചു നല്‍കിയ പതിനൊന്നര ഏക്കറില്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത് രണ്ട് ഏക്കറിലാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ പൂര്‍ണമായ സ്‌കെച്ചും നടപടി ശുപാര്‍ശയും സഹിതമുള്ള റിപ്പോര്‍ട്ടാണ് റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മാനേജ്‌മെന്റിന് അനുകൂലമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് റവന്യു സെക്രട്ടറിക്ക് ശക്തമായ സമ്മര്‍ദമുണ്ടായതായും സൂചനയുണ്ട്. ഇതേതുടര്‍ന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
11.49 ഏക്കര്‍ ഭൂമിയാണ് പതിച്ചുനല്‍കിയതെങ്കിലും റീസര്‍വേയില്‍ നാല് സെന്റ് കൂടിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം മൊത്തം ഭൂമി 11.53 ഏക്കറാണുള്ളത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്ന പേരില്‍ എട്ട് കെട്ടിടങ്ങളുണ്ട്.
ഇതില്‍ കോളജ് പ്രിന്‍സിപ്പലും ലൈബ്രേറിയനും ചില അധ്യാപകരും താമസിക്കുന്നുണ്ടെന്നാണ് പരിശോധനാ സംഘത്തിന് മാനേജ്‌മെന്റ് നല്‍കിയ വിശദീകരണം. കൂടാതെ കെട്ടിടങ്ങള്‍ക്ക് ഇടയിലും മറ്റുമായി വെറുതേ കിടക്കുന്ന ഭൂമിയുണ്ട്. ഇവ മൊത്തത്തില്‍ നാലേക്കര്‍ വരും. ഇതില്‍ പലയിടത്തും വാഴക്കൃഷിയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച ഭൂമി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചതും വ്യവസ്ഥാ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് സെന്റിലെ ഒരു കെട്ടിടത്തില്‍ മുകളിലെ നിലയില്‍ ഗസ്റ്റ്‌റൂം എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും താഴത്തെ രണ്ട് ഹാളുകളും വിദ്യാഭ്യാസ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. ഒന്നില്‍ സംസ്ഥാന സഹകരണബാങ്കിന്റെ ശാഖയാണ്. മറ്റേതില്‍ കാന്റീന്‍ എന്ന പേരില്‍ ഹോട്ടലാണ് പ്രവര്‍ത്തിക്കുന്നത്. കാമ്പസിലേക്കുള്ള പൊതുറോഡില്‍ അക്കാദമിയുടെ കവാടം സ്ഥാപിച്ചത് പൊതുസ്ഥലം കൈയേറിയാണെന്നും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago