HOME
DETAILS

ഒന്നരവര്‍ഷമായി അറിയാം; പണം വാഗ്ദാനം ചെയ്തിട്ടില്ല- ഉമറുല്‍ ഫാറൂഖ് തങ്ങള്‍

  
Web Desk
January 15 2018 | 02:01 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%aa


കൊച്ചി: ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ അശ്‌റഫിന് പണം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നിഷേധിച്ചു.
അശ്‌റഫിനെ ഒന്നര വര്‍ഷമായി അറിയാം. മഞ്ചേശ്വരത്ത് ഓമ്‌നി വാനില്‍ മരുന്നുവില്‍പന നടത്തവെയാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാളില്‍ നിന്നാണ് പ്രമേഹത്തിനുള്ള മരുന്ന് സ്ഥിരമായി വാങ്ങിയിരുന്നത്. പി.ഡി.പി നേതാവ് കൂടിയായ താന്‍ ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന പ്രതിഷേധ പരിപാടിയെപ്പറ്റി അശ്‌റഫിനോട് പറഞ്ഞപ്പോഴാണ് തനിക്ക് കുറച്ച് വിവരങ്ങള്‍ നല്‍കാനുണ്ടെന്ന് പറഞ്ഞത്. താന്‍ പറയുന്നത് ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ അശ്‌റഫ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, തനിക്ക് റെക്കോര്‍ഡ് ചെയ്യാന്‍ അറിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അശ്‌റഫ് തന്നെയാണ് വാട്‌സ്ആപ്പിലൂടെ ശബ്ദരേഖ നല്‍കിയത്.
തുടര്‍ന്ന് താന്‍ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. തന്റെ വീട്ടില്‍ വരാന്‍ അശ്‌റഫിനോട് ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് മറ്റുരണ്ടു പി.ഡി.പി പ്രവര്‍ത്തകര്‍ക്കൊപ്പം അശ്‌റഫിനെ പി.ഡി.പിയുടെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
യാത്രയിലുടനീളം മൗലവിയുടെ കൊലപാതകത്തെപ്പറ്റി അറിയാവുന്ന കാര്യങ്ങള്‍ അശ്‌റഫ് സംസാരിച്ചു.
വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനുശേഷം പള്ളിയില്‍ പോകുകയാണെന്നുപറഞ്ഞ് പോയ അശ്‌റഫിനെ പിന്നീട് കണ്ടിട്ടില്ലെന്നും ഉമറുല്‍ഫാറൂഖ് തങ്ങള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  6 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  21 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  29 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  10 hours ago