രണ്ടാഴ്ച്ചക്കിടെ സഊദി അതിര്‍ത്തിയില്‍ നടന്ന ലഹരി വേട്ടയില്‍ പിടികൂടിയത് 1.10 ടണ്‍ മയക്കു മരുന്ന്
റിയാദ്: സഊദി അതിത്തില്‍ അതിര്‍ത്തി രക്ഷാ സേന നടത്തിയ മയക്കു മരുന്ന് വേട്ടയില്‍ രണ്ടാഴ്ചക്കിടെ പിടികൂടിയത് ഒരു ടണ്ണിലധികം വരുന്ന മയക് മരുന്ന്. ഡിസംബര്‍ മുപ്പതു മുതല്‍ ജനുവരി 13 വരെയുള്ള കണക്കുകളാണ് അതിര്‍ത്തി രക്ഷാ സേന പുറത്ത് വിട്ടത്. ജിസാന്‍, നജ്റാന്, അസീര്‍ പ്രവിശ്യകളില്‍ നടത്തിയ പരിശോധനകളിലാണ് ഹശീഷ് അടക്കമുള്ള മയക് മരുന്നുകള്‍ പിടികൂടിയത്. 1.10 ടണ്‍ മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്നു കടത്ത് കേസില്‍ 35 പേരെ അറസ്റ്റു ചെയ്തതായും അതിര്‍ത്തിരക്ഷാ സേന വക്താവ് കേണല്‍ സാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ ഹര്‍ബി അറിയിച്ചു.
പിടികൂടിയവരില്‍ 28 പേര് എത്യോപ്യന്‍ പൗരന്മാരും 4 സോമാലിയക്കാരും 2 പേര് യമനികളും ഒരു സഊദി പൌരനുമാണ് ഉള്ളത്. അതിര്‍ത്തി വഴി മയക്കുമരുന്നു ഒളിപ്പിച്ചു കടത്താനുള്ള വിവിധ ശ്രമങ്ങളാണ് സേന തകര്‍ത്തത്. പിടികൂടിയവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ശരീഅത് അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയില്‍ രക്ഷാ സേന പെട്രോളിംഗ് ശക്തമാക്കിയതായും സദാ ജാഗരൂഗരാണെന്നും അദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."