HOME
DETAILS

നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്

  
backup
May 28, 2016 | 10:36 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%a4%e0%b4%b2%e0%b4%95

കരുനാഗപ്പള്ളി: ദേശീയപാത വവ്വാക്കാവിനു സമീപം ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക്  പരുക്കേറ്റു.
പാലക്കാട് മുതലമട കിഴക്കേക്കാട് വീട്ടില്‍ ദിനേശ് (25)നാണ് പരുക്കേറ്റത്. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ  ഫാര്‍മസി കോളജിന് സമീപത്തായിരുന്നു അപകടം. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റി കൊല്ലത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുക്കുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്.
ദേശീയ പാതയിലെ റീ ടാറിങിനെ തുടര്‍ന്നു  റോഡ് ഉയര്‍ന്നത് മൂലം റോഡിന്റെ ഇരുവശത്തുമുള്ള ചരിവുകളില്‍ ഇറങ്ങി വാഹനങ്ങള്‍ നിയന്ത്രണം വിട്ടു മറിയുന്നത് ഇവിടെ പതിവായിട്ടുണ്ട്.  കഴിഞ്ഞ ആഴ്ചയില്‍   ആനന്ദ ജങ്ഷന് സമീപത്ത് സമാന രീതിയില്‍  മറ്റൊരു ലോറി തലകീഴായി മറിഞ്ഞിരുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  14 hours ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  14 hours ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 hours ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  15 hours ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  15 hours ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  16 hours ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  16 hours ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  16 hours ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  16 hours ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  16 hours ago