HOME
DETAILS
MAL
മോദിയുടെ ഭരണം കാര്‍ഷിക മേഖലയെ തളര്‍ത്തി: കര്‍ഷക കോണ്‍ഗ്രസ്
backup
May 28 2016 | 22:05 PM
കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണം രാജ്യത്തെ കാര്‍ഷിക മേഖലയെ പാടേതളര്‍ത്തിയതായി കര്‍ഷകകോണ്‍ഗ്രസ് ജില്ലാകമ്മിറ്റി.
യു.പി.എ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌നടത്തിയതിന്റെ ഫലമായി രാജ്യത്തെ കാര്‍ഷികമേഖല റെക്കോര്‍ഡ് ഉല്‍പാദനത്തിലെത്തിയിരുന്നു. കര്‍ഷകരുടെ കടം എഴുതിതള്ളിയതും രാസവള സബ്‌സിഡി നല്‍കിയതും അതിന് ഉദാഹരണമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷികമേഖലയെ അവഗണിക്കുകയും നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയുമാണ് ചെയ്തത്.
കാര്‍ഷികമേഖലയെ വിദേശകമ്പനികള്‍ക്ക് തീറെഴുതിക്കൊണ്ടുള്ള സമീപനത്തില്‍നിന്നും മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് കര്‍ഷകകോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മുനമ്പത്ത് ഷിഹാബും മാരാരിത്തോട്ടം ജനാര്‍ദ്ദനന്‍പിളളയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."