HOME
DETAILS
MAL
പാര്‍ട്ടി അക്കൗണ്ടുകളില്‍ നിന്നും പണമിടമാടുകള്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് പനീര്‍ശെല്‍വത്തിന്റെ കത്ത്
backup
February 09 2017 | 05:02 AM
ചെന്നൈ: അണ്ണാ ഡി.എം.കെ അക്കൗണ്ടില്‍ നിന്നും പണമിടപാടുകള്‍ നടത്താന്‍ മറ്റാരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ബാങ്കുകള്‍ക്കു കത്തയച്ചു. താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ട്രഷററെന്നും തന്റെ അനുവാദമില്ലാതെ ഒരു ഇടപാടും അനുവദിക്കരുതെന്നും പനീര്‍സെല്‍വം കത്തില്‍ ആവശ്യപ്പെടുന്നു.
ശശികല തന്നെ ട്രഷറര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത് അനധികൃതമായാണ്. പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി, ഡപ്യൂട്ടി ജനല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ തുടരുമെന്നും പനീര്‍സെല്‍വം അവകാശപ്പെട്ടു.
ശശികലയ്ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പനീര്‍ശെല്‍വത്തെ നീക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."