പ്രതിപക്ഷ നേതാവായി ചെന്നിത്തല; ഹരിപ്പാട് വീണ്ടും വി.ഐ.പി മണ്ഡലം
ഹരിപ്പാട്: ചെന്നിത്തല പ്രതിപക്ഷ നേതാവായതില്‍ നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന യു.ഡി.എഫിന് ഏക ആശ്വാസമായത് ഹരിപ്പാട് രമേശ് ചെന്നിത്തല വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതാണ്.
കഴിഞ്ഞ തവണ ഹരിപ്പാട് മണ്ഡലം വി.ഐ.പി മണ്ഡലമായിരുന്നു . രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയതാണ് വി.ഐ.പി പരിഗണന ലഭിക്കാന്‍ കാരണമായത് . ഇത്തവണ അമ്പലപ്പുഴ,ആലപ്പുഴ,ചേര്‍ത്തല മണ്ഡലങ്ങള്‍ കൂടി വി.ഐ.പി മണ്ഡലമായി .
ജി.സുധാകരന്‍,തോമസ് ഐസക്,തിലോത്തമന്‍ എന്നിവര്‍ യഥാക്രമം മന്ത്രിമാരായതാണ് വി.ഐ.പി മണ്ഡലമാവാന്‍ കാരണം .കഴിഞ്ഞ തവണയും ആലപ്പുഴ ജില്ലക്കാരനായ വി.എസ് അച്യുതാനന്ദന്‍ ആയിരുന്നു പ്രതിപക്ഷ നേതാവ് .
രമേശ് ഇത്തവണ പ്രതിപക്ഷ നേതാവാകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും അവസാനം സമവായത്തിലാവുകയായിരുന്നു. ഇതോടെ ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ പ്രതിപക്ഷ നേതാവാകും രമേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."