മദീന പാഷന്‍: സ്‌നേഹ സന്ദേശ യാത്ര പ്രയാണം തുടങ്ങി
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മദീനാപാഷനോടനുബന്ധിച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര ഇന്നലെ രാവിലെ നിലമ്പൂര്‍ ചന്തക്കുന്നില്‍ നിന്നും പ്രയാണം തുടങ്ങി. നിലമ്പൂരില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സുലൈമാന്‍ ഫൈസിചുങ്കത്തറ, സലീം എടക്കര, അമാനുല്ല ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. യാത്രയോടനുബന്ധിച്ച് നിലമ്പൂര്‍ മര്‍ക്കസ് മുറ്റത്ത് ക്യാപ്റ്റന്‍ വൃക്ഷത്തൈ നട്ടു.
കാളികാവില്‍ മുജീബ് റഹ്മാന്‍ ദാരിമി ഉദരംപൊയില്‍ അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ് ഉദ്ഘാടനം ചെയ്തു. യാത്രാ സംഘം ഹിമ സെന്റര്‍ സന്ദര്‍ശിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എ.പി ബാപ്പു ഹാജിക്ക് ഉപഹാരം നല്‍കി. അടക്കാക്കുണ്ട് വാഫി പി.ജി കാംപസില്‍ യാത്രക്ക് വരവേല്‍പ് നല്‍കി. വാഫി ക്യാംപസ് ഡീന്‍ ഡോ: ലുഖ്മാന്‍ വാഫി അല്‍ അസ്ഹരി നേതൃത്വം നല്‍കി. കാവനൂരില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ബാഖവി ചിറപ്പാലം അധ്യക്ഷനായി. എന്‍.വി മുഹമ്മദ് ബാഖവി, ഐ.പി ഉമര്‍ വാഫി, ശിഹാബ് കുഴിഞ്ഞൊളം, എ.പി റഷീദ് വാഫി, ഇ.പി മുജീബ്, മന്‍സൂര്‍ വാഫി, ഖലീല്‍ വടശ്ശേരി സംസാരിച്ചു. പാണ്ടിക്കാട്ട് എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹിഫ്‌സു റഹ്മാന്‍ തങ്ങള്‍ അധ്യക്ഷനായി. ഒ.എം.എസ് തങ്ങള്‍, മജീദ് ദാരിമി വളരാട്, ഡോ.റഹീം കൊടശ്ശേരി, അബ്ദുസമദ് മുസ്‌ലിയാര്‍, അബൂബക്കര്‍ ദാരിമി താമരശ്ശേരി, എം.എ റഹ്മാന്‍ മൗലവി, ശമീം ബാബു, ശമീര്‍ മേലാക്കം, മിദ്‌ലാജ് കിടങ്ങഴി പ്രസംഗിച്ചു. പെരിന്തല്‍മണ്ണയില്‍ ഏലകുംളം ബാപ്പുമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.അബ്ദുല്ല ഫൈസി അധ്യക്ഷനായി. എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപടി, അബൂബക്കര്‍ ഹാജി ആനമങ്ങാട് പ്രസംഗിച്ചു. മക്കരപ്പറമ്പില്‍ സമാപന സ്വീകരണപരിപാടി സമസ്ത മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാളാവ് സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷനായി. ഹസന്‍ ഫൈസി കാച്ചിനിക്കാട് പ്രസംഗിച്ചു.
വൈസ് ക്യാപ്റ്റന്‍മാരായ സത്താര്‍ പന്തലൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഡയറക്ടര്‍ ശഹീര്‍ അന്‍വരി പുറങ്ങ്, കോഡിനേറ്റര്‍ വി.കെ.എച്ച് റശീദ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സി.ടി ജലീല്‍ മാസ്റ്റര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ശമീര്‍ ഫൈസി ഒടമല, ഉമര്‍ ദാരിമി പുളിയക്കോട്, ഉമര്‍ ഫാറൂഖ് ഫൈസി മണിമൂളി, ശമീര്‍ ഫൈസി പുത്തനങ്ങാടി, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടിയൂര്‍, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍, ഫൈറൂസ് ഫൈസി ഒറുവംപുറം, അബ്ദുന്നാസര്‍ രണ്ടത്താണി, സ്വാദിഖ് പുതുപ്പറമ്പ്, സല്‍മാന്‍ ഫൈസി, അസ്ഗറലി ദാരിമി അനുഗമിച്ചു. യാത്ര ഇന്നു രാവിലെ ഒന്‍പതിന് കാളമ്പാടി മഖാം സിയാറത്തോടെ തുടങ്ങും. പത്തിനു മലപ്പുറം സുന്നീമഹല്‍ ജങ്ഷനിലും, 11 ന് കൊണ്ടോട്ടി, മൂന്നിന് കുന്നുംപുറം, നാലിന് ചേളാരി, അഞ്ചിന് പരപ്പനങ്ങാടിയില്‍ പര്യടനം നടത്തി വൈകിട്ട് ഏഴിന് കോട്ടക്കലില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."