ശബരിപാത: എം.പി പരാജയപ്പെട്ടതായി ശബരി റെയില്‍വേ സംരക്ഷണസമിതി
തൊടുപുഴ: ശബരിപാതയുടെ കാര്യത്തില്‍ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ് പരാജയപ്പെട്ടതായി ശബരി റെയില്‍വേ സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം പി ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ നീക്കങ്ങെളൊന്നും നടത്തുന്നില്ല.
എം.പിയുടെ വലിപ്പം എം പി അറിയുന്നില്ല. കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ 5 കോടി രൂപയാണ് ശബരിക്കായി അനുവദിച്ചത്. എന്നാല്‍ ഈ വര്‍ഷം 20 കോടിയും അനുവദിച്ചു. ഈ തുക കൊണ്ട് പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ട് പോകുന്നില്ല. മമത ബാനര്‍ജി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 84 കോടി രൂപ വരെ അനുവദിക്കുകയും ഏറ്റെടുത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജോലി കൊടുക്കാന്‍ തിരുമാനിക്കുകയും ചെയ്തു. സ്ഥലം വിട്ട് നല്‍കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചത് ശബരി സംരക്ഷണ സമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്.
പിണറായി മന്ത്രിസഭയില്‍ ശബരി പദ്ധതിയെ എതിര്‍ത്തിരുന്നവര്‍ ഇല്ല. അതുകൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കും. ഇലക്ഷനു മുന്‍പ് ഇക്കാര്യം പരിഗണിക്കാമെന്ന് പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു. 20 കോടി രൂപയ്ക്ക് പുറമെ ബജറ്റ് ഇതര ഫണ്ടായി 20 കോടി രൂപ കിട്ടുമെന്ന എംപിയുടെ വാഗാദാനവും ഇതുവരെ നിറവേറിയിട്ടില്ല. ശബരി റെയില്‍വേ വന്നാല്‍ സുഗന്ധ വ്യജ്ഞനങ്ങള്‍ കയറ്റി അയക്കാനും സാധിക്കും.
ഇതുവഴി തൊടുപുഴ ഉള്‍പ്പടെയുള്ള മേഖലകള്‍ വികസന കുതിച്ചുചാട്ടം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ഒഎസ് സമദ്, അന്ന ജോയി, രാജന്‍ കാട്ടാന്‍പള്ളില്‍,സഫിയ ഹാരിഷ്, നൗഷാദ് കൊച്ചുതമ്പി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."