ഭക്ഷ്യവിഷബാധ: കഠിനംകുളത്ത് 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കഠിനംകുളം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തോന്നയ്ക്കല്‍ കുടവൂര്‍ എല്‍.പി.എസിലെ 57 വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൂടുല്‍ വഷളായ മുപ്പതോളം പേരെ മെഡിക്കല്‍കോളജ് എസ്.എ.റ്റി ആശുപത്രിയിലും ബാക്കിയുള്ളവരെ വോങ്ങോടുള്ള സ്വാകാര്യ ആശുപത്രിയിലും ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെ നിലയും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രി പ്രൈമറി കഌസടക്കം ഒന്നുമുതല്‍ നാലാം കഌസുവരെയുമായി 400 ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂളില്‍ നിന്നും മുട്ടയും പാലും അടങ്ങിയ ഭക്ഷണം നല്‍കിയിരുന്നു. ഇതില്‍ കൊച്ചുകുട്ടികള്‍ക്ക് ഇന്നലെ രാവിലെ മുതല്‍ സ്‌കൂളില്‍ വച്ച് കടുത്ത പനിയനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി കൂട്ടികൊണ്ടുപോയിരുന്നു.
വൈകിട്ടായപ്പോള്‍ പനിക്ക് പുറമെ ചര്‍ദ്ദിയും തലക്കറവും വയറിയിളക്കമുണ്ടായി കൂടുതല്‍പേര്‍ ആശുപത്രികളിലെത്തിയതോടെ ഡോക്ടര്‍മാര്‍ പരിശോധിച്ചതിലാണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന ഒരു അധ്യാപകന്റെ മകന്‍ ചോറിനോടൊപ്പം സ്‌കൂളില്‍ നിന്നും മുട്ടയും വാങ്ങി കഴിച്ചു.
ഈ കുട്ടിക്കും അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുട്ടയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് അനുമാനിക്കുന്നത്. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ പീഡിയാട്രിക് അത്യാഹിതവിഭാഗത്തില്‍ നിയമിച്ചതായി എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. ഇവരെ അഡ്മിറ്റ് ചെയ്യാനായി പ്രത്യേക വാര്‍ഡും തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."