HOME
DETAILS
MAL
റോഹിംഗ്യന്‍ അഭയാര്‍ഥികളെ സഹായിച്ചവര്‍ക്ക് നന്ദി: ഹൈദരലി തങ്ങള്‍
ADVERTISEMENT
backup
January 22 2018 | 23:01 PM
കോഴിക്കോട്: ഭരണകൂട ഭീകരതയുടെയും വംശവെറിയുടേയും ഇരകളായി മ്യാന്മാറില്നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യന്‍ ജനതക്ക് സഹായമെത്തിക്കാന്‍ സഹകരിച്ചവര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നന്ദി രേഖപ്പെടുത്തി. അഭയാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം പരിമിതമായ തോതിലെങ്കിലും വിദ്യാഭ്യാസത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റോഹിംഗ്യന്‍ സഹോദരങ്ങളോടുള്ള കേരളീയ മുസ്ലിം സമൂഹത്തിന്റെ ഐക്യപ്പെടലും സഹാനുഭൂതിയും മുസ്ലിം ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തോടുള്ള പ്രതികരണത്തില്‍ നിന്ന് വ്യക്തമായതാണ്. സാമ്പത്തിക സഹായം നല്കിയവര്ക്കും വിവിധ ഭാഗങ്ങളില്‍നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് ക്യാംപുകളില്‍ എത്തിച്ചവര്‍ക്കും തങ്ങള്‍ കൃതജ്ഞത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."