പരിശോധനക്ക് എത്തിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ ജൂണ്‍ 7 നകം ഹാജരാക്കണം
കാഞ്ഞങ്ങാട് : പരിശോധനക്ക് വേണ്ടി എത്തിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ ജൂണ്‍ 7 നകം കാഞ്ഞങ്ങാട് ആര്‍ ടി ഒ മുന്‍പാകെ ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍ . ടി . ഒ പറഞ്ഞു.ഈ കാലയളവിനുള്ളില്‍ വാഹനങ്ങള്‍ കൊണ്ട് വന്നു ഫിറ്റ്‌നസ് എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നുംഅദ്ദേഹം അറിയിച്ചു.
ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിന് കഴിഞ്ഞ ദിവസത്തേക്ക് ആര്‍ . ടി . ഒ തീയതി നിശ്ചയിച്ചിരുന്നു.രാവിലെ 10 മുതല്‍ ആരംഭിച്ച പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 108 വാഹനങ്ങള്‍ എത്തിയിരുന്നു.ഇതില്‍ 9 വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കാത്തതിനാല്‍ പരിശോധക സംഘം തിരിച്ചയച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടര്‍മാരായ റെജി കുര്യാകോസ്, എം . എ വിജയന്‍, എം . വി . ഐമാരായ സര്‍വശ്രീ,ജയറാം,ശ്രീനിവാസന്‍,സജിത്ത് എന്നിവരാണ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."