മൂലധനശക്തികള്‍ക്ക് ലാഭംകൊയ്യാന്‍ കേന്ദ്രം അവസരം ഒരുക്കുന്നു: എം.ബി രാജേഷ്
കോഴിക്കോട്: മൂലധനശക്തികള്‍ക്ക് ലാഭം കൊയ്യാനുള്ള സാഹചര്യമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഒരുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉരുക്ക് മുഷ്ടിഉപയോഗിച്ച് ആഗോളീകരണത്തേയും ഉദാരവത്കരണത്തേയും രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയാണെന്നും എം.ബി. രാജേഷ് എംപി.
കേരള എന്‍.ജി.ഒ യൂണിയന്‍ 54-ാം ജില്ലാ സമ്മേളനം കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും കോര്‍പറേറ്റുകള്‍ക്ക് ഇളവ് നല്‍ക്കുന്നത് തുടരുകയാണ്. ഈ അവസ്ഥയിലും അധിക നികുതി ചുമത്തി സാധാരണക്കാരായ ജനങ്ങളെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നത് വിരോധാഭാസമാണ്. നോട്ട് നിരോധനം സാധാരണക്കാരന്റെ നട്ടെല്ല് തകര്‍ത്തു.
നോട്ട് നിരോധനത്തെ കുറിച്ച് സംസാരിക്കാന്‍ ഇക്കണോമിക്‌സ് പഠിക്കണമെന്നാണ് ആര്‍.എസ്.എസിന്റെ ഭാഷ്യം. എന്നാല്‍ നോട്ട് നിരോധനത്തിന്റെ ഫലം അറിയാന്‍ ഇക്കണോമിക്‌സ് പഠിക്കേണ്ടെന്നും എ.ടി.എമ്മിന് മുന്നില്‍ വരിനിന്നാല്‍ മതി.അക്രമശക്തമായ വര്‍ഗ്ഗീയതയും സങ്കുചിത ദേശീയതയുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനം നാളെ സമാപിക്കും. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി. അജയ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. സത്യന്‍, എ.കെ രമേഷ്, സി. ശിവദാസന്‍, കെ. സുന്ദരരാജ്, പി.കെ ഷീജ സംസാരിച്ചു. ഭാരവാഹികളായി പി. സത്യന്‍(സെക്രട്ടറി), പി.പി സന്തോഷ്, കെ.പി രാജേഷ് (ജോ. സെക്രട്ടറി), പി. അജയ്കുമാര്‍ (പ്രസിഡന്റ്) പി.പി ശാന്ത, പി. രവീന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.എ അഷറഫ് (ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."