മോദിയുടെ സോഷ്യല്‍ മീഡിയ പ്രചാരണം: വിവരങ്ങള്‍ ചോദിച്ച് മനീഷ് സിസോദിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കുന്ന സോഷ്യല്‍മീഡിയ പ്രചരണത്തെക്കുറിച്ചറിയുന്നതിനായി ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. നരേന്ദ്രമോദി ആപ്, മേക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളും സര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളുമാണ് സിസോദിയ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.
സിസോദിയ ഇന്നലെ റെയില്‍ഭവനിലെത്തിയായിരുന്നു അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം ഡല്‍ഹി മുഖ്യമന്ത്രിയുമായി ജനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്ന പദ്ധതി നടപ്പിലാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് മനീഷ് സിസോദിയക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കേന്ദ്രം നടത്തുന്ന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ , നരേന്ദ്രമോദി ആപ്, സ്റ്റാര്‍ട് അപ് ഇന്ത്യ ,ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ പ്രചരണത്തിനായി എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും ജനങ്ങളുമായി ഇടപെടുമ്പോള്‍ അത് അഴിമതിയും മോദി ബന്ധപ്പെടുമ്പോള്‍ അത് രാജ്യസ്‌നേഹവും ആയി മാറുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സിസോദിയ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."