മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: സ്ഥലം വിട്ടുനല്‍കാന്‍ ഒരവസരം കൂടി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനല്‍കാത്തവരെ കണ്ടെത്തി സമ്മതപത്രം നല്‍കുന്നതിന് 14ന് വീണ്ടും യോഗം ചേരും. നേരത്തേ നടന്ന രണ്ടുയോഗങ്ങളിലായി ഇരുനൂറോളം കുടുംബങ്ങള്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്.
സമ്മതപത്രം നല്‍കാന്‍ താമസം നേരിടുകയാണെങ്കില്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകും. 14ലെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മതപത്രം നല്‍കാന്‍ ഒരവസരം കൂടി നല്‍കും. 155 പേരുടെ സമ്മതപത്രമാണ് ലഭിക്കാനുള്ളത്. ഇവരുമായി ബന്ധപ്പെടാനുള്ള സാഹചര്യമില്ലാത്തത് തിരിച്ചടിയാകും.
സമ്മതപത്രം നല്‍കിയവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ പണം നല്‍കും. ഇതിനു മുന്നോടിയായി പ്രമാണവും സ്ഥലപരിശോധനയും ത്വരിതപ്പെടുത്താന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ജീവനക്കാരെ നിയമിച്ചു. രജിസ്‌ട്രേഷന്‍ നടപടി വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹകരണം തേടിയിട്ടുണ്ട്. ഫണ്ട് ലഭ്യമായാല്‍ ചെലവിടാനായി മാര്‍ച്ച് 31ന് മുന്‍പ് ഘട്ടംഘട്ടമായി ഫണ്ടു ലഭ്യമാക്കുന്നതിനുള്ള ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്.
എന്നാല്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടിയും കരാറും പൂര്‍ത്തിയായതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ മുറിക്കാനുള്ള മരങ്ങളുടെ നമ്പറിടല്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."