പാറപ്പുറത്ത് ബാവ ഹാജിയെ ജന്മനാട് ആദരിച്ചു
തിരൂര്‍: ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ പാറപ്പുറത്ത് ബാവഹാജിയെ ജന്മനാട് ആദരിച്ചു. ബി.പി.അങ്ങാടി സയ്യിദ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘിപ്പിച്ച പരിപാടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.നിര്‍ധന കുടുബത്തിന് നിര്‍മിച്ച കാരുണ്യ ഭവനത്തിന്റെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. തെക്കന്‍ കുറ്റൂരില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി. തോട്ടുപുറത്ത് കരീമിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്കിയ കാരുണ്യ ഭവനത്തിന്റെ താക്കോല്‍ദാനവും ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കാരുണ്യത്തിന്റെ തണലേകുകയെന്നത് പ്രധാനപ്പെട്ട കടമയാണെന്നും അതില്‍ വിജയിച്ച ബാവഹാജി മാതൃകാ പുരുഷനാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ.സി എച്ച് സെന്റര്‍ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ പാറപ്പുറത്ത് മുസ്തഫ, സാമൂഹ്യ പ്രവര്ത്തകന് തറയില്‍ മുഹമ്മദലി എന്നിവര്‍ക്ക് ഉപഹാരം നല്കി. ബാവ ഹാജിയുടെ സേവന ചിത്രികരണ പുസ്തകം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.പ്രകാശനം ചെയ്തു. എം.കെ.എം ബാവ അധ്യക്ഷനായി. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, എം.എല്‍.എ.മാരായ സി.മമ്മുട്ടി, പി.അബ്ദുല്‍ ഹമീദ്, എന്‍ ഷംസുദ്ധീന്, നിയോജക മണ്ഡലം പ്രസിഡന്റ് പി.സൈതലവി മാസ്റ്റര്‍, വെട്ടം ആലിക്കോയ, പി.വി.അബ്ദുല്‍ വഹാബ്, കീഴേടത്തില്‍ ഇബ്രാഹിം ഹാജി സി.പി.ബാപ്പുട്ടി, അഡ്വ.കെ.ഹംസ, ഇ സാദിഖലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."