സഊദിയില്‍ വിദേശിതടവുകാര്ക്ക് ശിക്ഷാ ഇളവ് നല്കുന്നു
റിയാദ്: രാജ്യത്തെ ജയിലുകളില്‍നിന്നു വിദേശ തടവുകാരെ മോചിപ്പിക്കാന്‍ നടപടി ആരംഭിച്ചു. ജയിലുകളിലെ നിയന്ത്രണാതീതമായ തിരക്ക് ഒഴിവാക്കുന്നതിനായാണു പുതിയ നടപടിയുമായി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്ന് അടക്കം ഗുരുതരമായ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവരെ സ്വദേശങ്ങളിലേക്കു നാടുകടത്താനും നിര്‍ദേശമുണ്ട്. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന കേസില്‍ സ്വദേശികളെയും വിദേശികളെയും ജയിലിലടക്കുന്നതു നിര്‍ത്തിവയ്ക്കാനും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റ് നിര്‍ബന്ധമല്ലാത്ത നിസാര കേസുകളില്‍ പിടിയിലാകുന്ന വിദേശികളെ ജയിലുകളിലേക്കു മാറ്റുന്നതിനു മുന്‍പായി വിട്ടയക്കണം. എന്നാല്‍, മറ്റു കേസുകളില്‍ ഇവര്‍ പ്രതികളെന്ന് ഉറപ്പുവരുത്തണം. വിദേശ തടവുകാരുടെ ശിക്ഷാകാലാവഡി നാലിലൊന്നായി ഇളവ് ചെയ്തുകൊടുക്കാനും മയക്കുമരുന്ന് വിഭാഗത്തില്‍പെടുന്ന കേസുകളില്‍ അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത സ്വദേശികളെയും വിദേശികളെയും വിട്ടയക്കാനും അറ്റോര്‍ണി ജനറല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ക്ക് ഇത് ആശ്വാസമാകുമെന്നാണു കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."