HOME
DETAILS
MAL
പൗരത്വനിയമ ഭേദഗതി ശൂറ ചര്‍ച്ച ചെയ്യും
backup
January 28 2018 | 03:01 AM
ജിദ്ദ: സഊദിയില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുന്നത് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു. രണ്ട് നിര്‍ദേശങ്ങളാണു പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
60 വര്‍ഷം മുന്‍പുള്ള പൗരത്വനിയമമാണ് സഊദിയില്‍ നിലവിലുള്ളത്. ഈ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ശൂറ കൗണ്‍സിലിന്റെ ആലോചന.
വിദേശികളുമായുള്ള വിവാഹബന്ധത്തിലൂടെ സഊദികള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് സഊദി പൗരത്വം നല്‍കണമെന്നതാണ് പ്രധാനപ്പെട്ട നിര്‍ദേശം. 30നു നടക്കുന്ന ശൂറ കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."