ജില്ലക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കും: തോമസ് ഐസക്ക്
മണ്ണഞ്ചേരി: ജില്ലക്ക് നല്‍കിയ വികസന വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു. മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. അടഞ്ഞുകിടക്കുന്ന വ്യവസായങ്ങള്‍ ഉടന്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കയര്‍മേഖലയ്ക്ക് ആശാവഹമായ പുരോഗതി വരുത്തുമെന്നും ഐസക്ക് പറഞ്ഞു.
തീരദേശജനതയുടെ ആശങ്കയകറ്റാന്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുകയും മുഴുവന്‍ മത്സ്യതൊഴിലാളികളേയും ബി.പി.എല്‍ പരിധിയില്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഖജനാവ് കാലിയാണെങ്കിലും ഒരുമേഖലയിലും പ്രതിസന്ധിയുണ്ടാവാതെ ശ്രദ്ധിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തികനില വളരെ പരിതാപകരമായതിനാല്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് കേന്ദ്രീകരിക്കേണ്ടിവരും. എന്നാലും മണ്ഡലത്തിലെ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ എല്ലാ വ്യാഴാഴ്ച്ചയും താനിവിടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തനിക്കുകിട്ടുന്ന മുഴുവന്‍ പരാതികളും കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ചെയ്തശേഷം പരാതിക്കാര്‍ക്ക് നമ്പര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നമ്പര്‍ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങളില്‍ എത്തിയാല്‍ പരാതിയുടെ നിലയും ഏതുവകുപ്പിനാണ് പരാതി കൈമാറിയിരിക്കുന്നതെന്നും അറിയാമെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."