HOME
DETAILS

കശ്മീര്‍ വെടിവയ്പ്പ്: പൊലിസ് കേസിനെതിരെ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്ത് സൈന്യം

  
backup
January 31, 2018 | 12:47 PM

army-files-counter-case-in-kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത സൈനികര്‍ക്കെതിരെ കേസെടുത്ത പൊലിസ് നടപടിക്കു പിന്നാലെ കൗണ്ടര്‍ കേസെടുത്ത് സൈന്യം. മൂന്നു സാധാരണക്കാര്‍ സൈനികരുടെ വെടിയേറ്റു മരിച്ച സംഭവത്തിലാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. മണിക്കൂറുകള്‍ക്ക് പിന്നാലെ, സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയെന്നും അവരെ വെടിവയ്പ്പിലേക്ക് നയിച്ചുവെന്നും കാട്ടി സൈന്യം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.

റയീസ് അഹമ്മദ് എന്ന യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണ് പൊലിസ് കേസെടുത്തത്. അതിനു മുന്‍പ് ജാവിദ് അഹമ്മദ്, സുഹൈല്‍ അഹമ്മദ് എന്നീ യുവാക്കളും കൊല്ലപ്പെട്ടിരുന്നു.

സ്വയം രക്ഷയ്ക്കു വേണ്ടിയാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് സൈന്യത്തിന്റെ വാദം. ആള്‍ക്കൂട്ട ആക്രമണത്തില്‍ സൈനികര്‍ക്ക് പരുക്കേറ്റെന്നും പറയുന്നു.

ജമ്മു കശ്മീര്‍ പൊലിസാണ് സൈനികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസില്‍, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

കശ്മീര്‍ ഭരണത്തില്‍ സഖ്യകക്ഷികളായ ബി.ജെ.പി, പൊലിസ് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തയ്യാറായിട്ടില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago