HOME
DETAILS

ജില്ലയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ; സുരക്ഷ ഒരുക്കാന്‍ നടപടി തുടങ്ങി

  
backup
February 13, 2017 | 12:37 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

മേപ്പാടി: ജില്ലയില്‍ വാഹനാപകടങ്ങള്‍ തുടര്‍കഥയായതോടെ അപകടങ്ങളുടെ എണ്ണം കുറക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പൊലിസും നടപടി ശക്തമാക്കുന്നു. ദേശീയപാതയിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ദേശീയ പാതയിലുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ രണ്ടുപേരാണ് മരിച്ചത്. ദേശീയപാതയില്‍ അപകടങ്ങള്‍ കുറക്കുന്നതിന് മൂന്ന് ഇടങ്ങളില്‍ കാമറ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. ചുണ്ടേല്‍, വാര്യാട്, കല്ലൂര്‍ എന്നിവിടങ്ങളിലാവും കാമറ സ്ഥാപിക്കുക. കാമറ സ്ഥാപിക്കുന്നതോടെ അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ പിടികൂടാന്‍ കഴിയും. ഇത്തരത്തില്‍ നടപടികള്‍ വന്നാല്‍ അപകടങ്ങളുടെ എണ്ണം കുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ ഒരോവര്‍ഷവും കുറവ് വരുന്നുണ്ടെങ്കിലും ദേശീയ പാതയില്‍ അപകട നിരക്ക് ഉയരുകയാണ്. നിലവില്‍ അമിത വേഗതയില്‍ പോകുന്ന വാഹനങ്ങളെ പിടികൂടുന്നതിന്ന് മോട്ടോര്‍ വാഹന വകുപ്പിന്റ പക്കല്‍ സംവിധാനങ്ങള്‍ ഇല്ല. പൊലിസിന് മാത്രമാണ് ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനം ഉള്ളത്. മോട്ടോര്‍ വാഹന വകുപ്പിനും ഒരു ഇന്റര്‍സെപ്റ്റര്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പൊലിസ് ഇന്റര്‍സെപ്റ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകട നിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago