കോടതിയലക്ഷ്യ കേസ്: ജസ്റ്റിസ് കര്ണന് ഹാജരായില്ല
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ് കര്ണന് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായില്ല. അദ്ദേഹത്തിന് ഹാജരാകാന്‍ ജസ്റ്റിസ് ഖേഹര്‍ ഉള്‍പെടുന്ന മൂന്നംഗ ബഞ്ച് മൂന്നാഴ്ച കൂടി സമയം നീട്ടിനല്‍കി. ഇതിനകം ഹാജരായില്ലെങ്കില്‍ കടുത്ത നിയമ നടപടിയിലേക്കു നീങ്ങുമെന്നും അദ്ദേഹത്തിന് മുന്നറിയിപ്പു നല്കി.
അതേസമയം, ദളിതരോടുള്ള സുപ്രീം കോടതിയുടെ വിവേചനമാണ് തനിക്കെതിരായ നടപടിയെന്ന് കര്ണന് ആരോപിച്ചു. ഉയര്‍ന്ന ജാതിക്കാരായ ജഡ്ജിമാര്‍ നിയമം കൈയിലെടുക്കുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ ദളിതരായ ജഡ്ജിമാരെ പുറത്താക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് ചീഫ് ജസ്റ്റിസ് ഖേഹര്‍ വിരമിച്ചശേഷമെ ഈ കേസ് വിചാരണയക്കെടുക്കാവൂ എന്നും ആവശ്യപ്പെ
ട്ടു.
ജഡ്ജിമാര്‍ അഴിമതിക്കാരെന്നു കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബഞ്ച് ജസ്റ്റിസ് കര്ണന് കോടതിയലക്ഷ്യത്തിന് നോട്ടിസ് നല്‍കിയത്. ഇദ്ദേഹത്തിന്റെ ഔദ്യോഗികമായ എല്ലാ അധികാരങ്ങളും കോടതി എടുത്തുകളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."