HOME
DETAILS
MAL
മൂന്ന് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി ഒന്‍പതുകാരന്‍
backup
February 13 2017 | 18:02 PM
കരിങ്കത്തല്ലാണി (മലപ്പുറം): മൂന്ന് മാസംകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി ഒന്‍പത് വയസുകാരന്‍ വിസ്മയമായി. കരിങ്കല്ലത്താണി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ രണ്ടാം ബാച്ച് വിദ്യാര്‍ഥി അഹമ്മദ് യാസീന്‍ ആണ് ഈ അമൂല്യ നേട്ടം കൈവരിച്ചത്. കരിങ്കല്ലത്താണി സ്വദേശികളായ മുഹമ്മദ് റിയാസ്, ശമീറ ദമ്പതികളുടെ പുത്രനാണ് ഈ മിടുക്കന്‍.
ഹാഫിള് അബ്ദുറഷീദ് ഇരുമ്പാലശ്ശേരിയുടെ മേല്‍നോട്ടത്തിലായിരുന്നു പഠനം. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് 11 വര്‍ഷത്തെ മതഭൗതിക സമന്വയ പഠനവും ഈ സ്ഥാപനത്തില്‍ നല്‍കുന്നുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രിന്‍സിപ്പലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."