എ.കെ ബാലനെതിരേ കേന്ദ്രമന്ത്രി ജുവല്‍ ഓറം
ന്യൂഡല്‍ഹി: പത്മശ്രീ അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ പരിഹസിച്ച മന്ത്രി എ.കെ ബാലനെതിരേ കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ ഓറം. ആദിവാസി സമൂഹത്തെയൊന്നടങ്കം അപമാനിക്കുകയാണ് ബാലന്‍ ചെയ്തതെന്നും മാപ്പുപറയണമെന്നും ജുവല്‍ ഓറം ആവശ്യപ്പെട്ടു. പ്രകൃതി ചികിത്സയിലുള്ള അറിവ് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് ബഹുമതി നല്‍കിയത്. സ്വന്തം സംസ്ഥാനത്തുള്ള ഒരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതിനെ ചോദ്യം ചെയ്യുന്നതിന് പകരം പ്രശംസിക്കുകയാണ് ചെയ്യേണ്ടത്. പുരസ്‌കാര പട്ടികയെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇങ്ങനെ പോയാല്‍ ജ്യോതിഷത്തിനും കൈനോട്ടത്തിനും വരെ കേന്ദ്രം പത്മശ്രീ നല്‍കിയേക്കുമെന്നും കഴിഞ്ഞതവണ കളരിപ്പയറ്റായി, ഇക്കുറി ആദിവാസി ചികിത്സയായി എന്നുമുള്ള ബാലന്റെ പ്രസ്താവന വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."