ദേവകിയമ്മ വധം; യുവാവ് കസ്റ്റഡിയില്‍ദേവകിയമ്മ വധം;
കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പെരിയയില്‍ താമസക്കാരനും ഒരു വാഹന ഷോറൂമിലെ ജീവനക്കാരനുമാണ് ഇയാള്‍. ദേവകിയമ്മയുടെ മകന്‍ ശ്രീധരന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈ യുവാവ്.
സംഭവ ദിവസം മൃതദേഹത്തില്‍ നിന്നു കണ്ടെടുത്ത അഞ്ചു മുടികളില്‍ മൂന്നെണ്ണവും ഈ യുവാവിന്റേതാണെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മുടി ഈ യുവാവിന്റേതാണെന്നു സ്ഥിരീകരിക്കുന്നതിനു വേണ്ടി മൂന്നു തവണയാണ് പരിശോധന നടത്തിയത്. മൂന്നു പരിശോധനയിലും ഒരേ ഫലമാണ് ലഭിച്ചത്. ഇന്‍ക്വസ്റ്റിനിടയില്‍ മൃദദേഹത്തില്‍ നിന്നു കണ്ടെത്തിയ മുടികളില്‍ ബാക്കി രണ്ടെണ്ണം കൊല്ലപ്പെട്ട ദേവകിയമ്മയുടേതാണെന്നും സ്ഥിരീകരിച്ചിരുന്നു. പരിശോധനയുടെ റിപ്പോര്‍ട്ട് ഔദ്യോഗികമായി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ദേവകിയമ്മയുടെ കൊലപാതക കേസന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് കിട്ടിയ ഏക കച്ചി തുരുമ്പാണ് ഈ മുടികള്‍.
കേസന്വേഷണവുമായി ബന്ധപ്പെട്ടു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പതിനായിരത്തിലധികം മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പരിശോധനക്കു വിധേയമാക്കിയിരുന്നു. ഇതില്‍ അന്‍പതോളം ഫോണുകളാണ് പെരിയയിലും പരിസര പ്രദേശങ്ങളിലുമായി ദേവകിയമ്മയുടെ കൊലപാതക വിവരം പുറത്തു വരുന്നതിനു മുമ്പ് ഓഫായ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 13 ന് വൈകുന്നേരമാണ് ദേവകിയമ്മയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള യുവാവിന്റെ ഫോണും 12നു വൈകുന്നേരം മുതല്‍ ഓഫായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാറ്ററി ചാര്‍ജ് തീര്‍ന്നത് കൊണ്ടാണ് ഇത് ഓഫായതെന്നു ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇതു തെറ്റാണെന്ന് പൊലിസ് കണ്ടെത്തി. എന്നാല്‍ ദേവകിയമ്മയുടെ മൃതദേഹം കണ്ടെടുത്ത ദിവസം ഈ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.
അതേ സമയം കുറ്റം ഏറ്റുപറയാത്ത സ്ഥിതിക്കു യുവാവിനെ നുണ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ ചോദ്യം ചെയ്യലിനു വിധേയമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."