HOME
DETAILS

പ്ലസ്ടു പാഠപുസ്തകം ഏപ്രില്‍ 15നകം ആവശ്യമായ പുസ്തകങ്ങളുടെ

  
backup
February 05, 2018 | 3:08 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%82-%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf



മലപ്പുറം: ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കു പിന്നാലെ പ്ലസ് ടു പാഠപുസ്തക വിതരണവും നേരത്തെ പൂര്‍ത്തിയാവും. പാഠപുസ്തക വിതരണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ സര്‍ക്കാരിന് തലവേദനയായ പശ്ചാത്തലത്തിലാണ് വിതരണം നേരത്തെ പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 65 ഇനങ്ങളിലായി എട്ട് ലക്ഷത്തോളം പുസ്തകങ്ങളാണ് പ്ലസ്ടു തലത്തില്‍ വേണ്ടത്. 57 വിഷയങ്ങളിലായി എട്ടുലക്ഷത്തോളം പ്ലസ്് വണ്‍ പുസ്തകവും അച്ചടിക്കേണ്ടതുണ്ട്. ജനുവരി അവസാന വാരത്തിലാണ് ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം സഹിതം അച്ചടിക്കുള്ള അനുമതി വിദ്യാഭ്യാസ വകുപ്പ് അച്ചടി ചുമതലയുള്ള സി-ആപ്റ്റിന് നല്‍കിയത്.
നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കി വേഗത്തില്‍ അച്ചടി തീര്‍ക്കാന്‍ ഉദ്ദേശിച്ച് 2017 ഡിസംബര്‍ 18നാണ് ഓണ്‍ലൈന്‍ ഇന്റന്റിങ് തുടങ്ങിയത്. പുസ്തകത്തിനുള്ള ഓര്‍ഡര്‍ പോര്‍ട്ടലിലൂടെ ഡിസംബര്‍ 23ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്നായിരന്നു ആദ്യം ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ ഇന്റന്റിങ് വൈകിപ്പിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ച് പലതവണ ഡയറക്ടറേറ്റ് ഉത്തരവിറക്കിയിരുന്നു.
പക്ഷേ കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം വിവിധ ജില്ലകളില്‍ നിന്നായി 503 സ്‌കൂളുകള്‍ ഇനിയും ഓണ്‍ലൈന്‍ ഇന്റന്റിങ് നടത്തിയിട്ടില്ല. ഇത്തരം സ്‌കൂളുകള്‍ ഉടന്‍ ഇന്റന്റ് നല്‍കണമെന്നും ഇതുവരെ ഇന്റന്റ് നല്‍കാതിരിക്കാനുള്ള കാരണം കാണിക്കണം എന്നും അറിയിച്ച് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കി. ഇതുവരെ ഇന്റന്റിങ് പൂര്‍ത്തിയാക്കാത്ത ഏറ്റവും കൂടുതല്‍ സ്‌കൂളുകളുള്ളത് മലപ്പുറം ജില്ലയിലാണ്.
ഇവിടെ 91 സ്‌കൂളുകള്‍ ഇതുവരെ ഇന്റന്റിങ് പൂര്‍ത്തിയാക്കിയിട്ടില്ല. പുതിയ സാഹചര്യത്തില്‍ മാര്‍ച്ചില്‍ അച്ചടി പൂര്‍ത്തിയാക്കി ഏപ്രില്‍ 15നകം പ്ലസ് ടു പുസ്തകം വിതരണം ചെയ്യാനാണ് സി-ആപ്റ്റ് ഉദ്ദേശിക്കുന്നത്. പ്ലസ് വണ്‍ പുസ്തകങ്ങളുടെ അച്ചടിക്കുള്ള വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പുസ്തകങ്ങളുടെ അന്തിമ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ഇതുലഭിക്കുന്ന മുറക്ക് അച്ചടി പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ തന്നെ പ്ലസ്‌വണ്‍ പാഠപുസ്‌കങ്ങളും വിതരണം ചെയ്യും. 2014ലാണ് അവസാനമായി പ്ലസ്‌വണ്‍ പുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. ഇത് 2019ല്‍ മാറാന്‍ ഇടയുള്ളതിനാല്‍ പുസ്തകം ബാക്കിയാവാതിരിക്കാനും സി-ആപ്റ്റ് ജാഗ്രത കാണിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  15 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  15 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  15 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  16 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  16 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  16 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  16 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  16 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  16 days ago